ബിജെപി അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപ്പിച്ചു; വയനാടിൽ കെ സുരേന്ദ്രൻ മത്സരിക്കും
ന്യൂഡൽഹി:
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ അവശേഷിക്കുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കും. കൊല്ലത്ത് സിനിമാ നടൻ ജി.കൃഷ്ണകുമാറും, ആലത്തൂരിൽ ഡോ.ടി.എൻ.സരസു, എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണനും ജനവിധിതേടും. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി. മേനക ഗാന്ധിക്ക് സീറ്റ് നല്‍കിയപ്പോള്‍ പിലിഭിത്ത് സിറ്റിംഗ് എംപി വരുണ്‍ ഗാന്ധിയെ ഒഴിവാക്കി. വരുണിന്റെ മണ്ഡലത്തില്‍ ജിതിന്‍ പ്രസാദയാണ് സ്ഥാനാര്‍ഥി. മേനക ഗാന്ധി സുല്‍ത്താന്‍പുരില്‍ നിന്നു ജനവിധി തേടും.
a