രാഷ്ട്രീയത്തിൽ മതം കലര്‍ത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്; ടി എം കൃഷ്ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്റ്റാലിന്‍
മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ‘രാഷ്ട്രീയത്തിൽ മതം കലര്‍ത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നതു തെറ്റ്. കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം’’ – എം കെ സ്റ്റാലിൻ പറഞ്ഞു.
ടി എം കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് അക്കാദമിയുടെ വാര്‍ഷിക സംഗീത കോണ്‍ഫറന്‍സില്‍ നിന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ രഞ്ജിനി, ഗായത്രി സഹോദരിമാര്‍ പിന്മാറുകയായിരുന്നു. എക്സിലൂടെയാണ് സഹോദരിമാർ ഈ വിവരം അറിയിച്ചത്.
സംഗീതജ്ഞരായ സഹോദരിമാരെ പിന്തുണച്ച് കഴിഞ്ഞ ദിവസം ബിജെപി രംഗത്തെത്തിയിരുന്നു. സംഗീതജ്ഞരായ സഹോദരിമാർക്ക് ബിജെപി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മ്യൂസിക് അക്കാദമിയുടെ പവിത്രത തകർക്കാനുള്ള ശ്രമമാണ് കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിലൂടെയെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.
ddsddfdsdds