നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശനം; നിരവധി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശനത്തിനിടെ നിരവധി ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഊർജം, വ്യാപാരം, ഡിജിറ്റൽ കണക്ടിവിറ്റി, ബഹിരാകാശം, കൃഷി തുടങ്ങിയ മേഖലകളിലാണ് സഹകരണത്തിന് ധാരണയായത്. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗേയുടെയും സാന്നിധ്യത്തിലാണ് കരാറുകളിൽ ഒപ്പുവെച്ചത്.
പുനരുപയോഗിക്കാവുന്ന ഊർജം, കൃഷി, പരിസ്ഥിതി, വനം, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് പെട്രോളിയം ഉൽപന്നങ്ങളും ലൂബ്രിക്കന്റുകളും കയറ്റുമതി ചെയ്യുന്നതിനും ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.
xvxcbv