അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി; ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന ആശയം നുണയെന്ന് രാഹുൽ ഗാന്ധി


ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി. ഇത് കോൺഗ്രസിനെതിരെയുള്ള ക്രിമിനൽ നടപടി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിന് പിന്നിൽ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന ആശയം നുണയാണെന്നും രാഹുൽ ഗാന്ധി.

ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. എന്നാൽ, കോൺഗ്രസിനെതിരായ ഈ ക്രിമിനൽ നടപടിക്കെതിരെ ഇവർ പ്രതികരിക്കുന്നില്ല. മോദി സർക്കാർ മരവിപ്പിച്ചിരിക്കുന്നത് കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ കൂടിയാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്. അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.

കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് സോണിയ ഗാന്ധി. വിഷയം അങ്ങേയറ്റം ഗൗരവമുള്ളതാണ്. അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മാത്രമല്ല, ജനാധിപത്യത്തെ തന്നെ ബാധിക്കുന്നു. കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് മോദിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഏത് പ്രതിസന്ധിയും കോൺഗ്രസ് നേരിടും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നോട്ട് പോകും. ബിജെപിയെ ശക്തിയുക്തം എതിർക്കുമെന്നും സോണിയ.

article-image

cdxzcxcxcxcxcxc

You might also like

Most Viewed