പശ്ചിമ ബംഗാൾ പൊലീസ് മേധാവിയെ നീക്കി; മറ്റ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും മാറ്റം


പശ്ചിമ ബംഗാൾ പൊലീസ് മേധാവിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. പൊലീസ് മേധാവി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്ന് നീക്കിയത്. നടപടി സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാനും ഉത്തരവിട്ടിട്ടുണ്ട്. ഗുജറാത്ത്, യുപി, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് നീക്കിയത്.
asadsdsaadsads