കേരളത്തിൽ ബിജെപി 5 മുതൽ 10 വരെ സീറ്റുകൾ നേടും: പ്രകാശ് ജാവ്ദേക്കർ

ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ ബിജെപി 5 മുതൽ 10 വരെ സീറ്റുകൾ നേടുമെന്ന് കേരള പ്രഫഭാരി പ്രകാശ് ജാവ്ദേക്കർ. മോദി സർക്കാർ വീണ്ടും വരുമെന്ന് കോൺഗ്രസ് നേതാക്കൾക്ക് പോലും ഉറപ്പുണ്ട്. എൻഡിഎ 370 സീറ്റുകൾക്ക് മുകളിൽ നേടുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ നരേന്ദ്ര മോദി കേരളീയർക്ക് എത്തിച്ചെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. 1.5 കോടി പേർക്ക് സൗജന്യ അരി, 50 ലക്ഷം യുവാക്കള്‍ക്കും സ്ത്രീകൾക്കും മുദ്ര ലോണ്‍, 35 ലക്ഷം കർഷകർക്ക് കിസാൻ സമ്മാന്‍ പദ്ധതി, 4 ലക്ഷം സൗജന്യ എൽപിജി കണക്ഷനുകൾ, 20 ലക്ഷം കുടുംബങ്ങൾക്ക് ജൽ ജീവൻ വാട്ടർ കണക്ഷൻ എന്നിവ ലഭ്യമാക്കി.
2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി നല്ല ഭരണം നടത്തി. മോദി സർക്കാർ തന്നെ മൂന്നാമതും വരുമെന്ന് എല്ലാ വോട്ടർമാർക്കും അറിയാം.രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോൾ ആരും പറയുന്നില്ല. മുന്നിൽ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ട്. അതേസമയം ഈ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ എന്നന്നേക്കുമായി മാറ്റമുണ്ടാകാൻ പോവുകയാണെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
jkjkjkljkljkljkl