മേം മോദി കാ പരിവാർ ഹും'; തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറക്കി ബിജെപി

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രചാരണ ഗാനം പുറത്തിറക്കി ബിജെപി. മോദി സർക്കാരിന്റെ നേട്ടങ്ങള്‍ ഉൾപ്പെടുത്തിയതാണ് 'മോദി കാ പരിവാർ' ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'മേം മോദി കാ പരിവാർ ഹും'-ഞാൻ മോദിയുടെ കുടുംബം എന്നതാണ് മുദ്രാവാക്യം. നേരത്തെ മോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവ് അധിക്ഷേപത്തിന് പിന്നാലെ മോദി കാ പരിവാർ എന്ന ക്യാമ്പയിനുമായി ബിജെപി മുന്നോട്ട് വന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ, തുടങ്ങിയ ബിജെപി നേതാക്കളുടെയും അണികളുടെയും സമൂഹമാധ്യമങ്ങളിൽ മോദി കാ പരിവാർ എന്ന് കുറിച്ച് മോദിയ്ക്ക് പിന്തുണ നൽകിയിരുന്നു.
നേട്ടങ്ങളോടൊപ്പം ജനങ്ങളോട് നന്ദി പറഞ്ഞ് വോട്ടർമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന കത്തെഴുതി. പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ജനങ്ങളുമായുള്ള തന്റെ ബന്ധം ഒരു ദശകം പിന്നിടുന്നതിന്റെ പടിവാതില്‍ക്കലാണെന്ന് പറയുന്ന കത്തില്‍, വികസന ഭാരതം കെട്ടിപ്പടുക്കുന്നതിന് ജനങ്ങളുടെ പിന്തുണയും നിര്‍ദേശങ്ങളും തേടുന്നുണ്ട്.
140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും തനിക്ക് പ്രചോദനവും പ്രവര്‍ത്തന ശക്തിയുമായി. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അവരുടെ ജീവിതത്തിലുണ്ടായ പരിവര്‍ത്തനമാണ് ഏറ്റവും വലിയ നേട്ടമെന്നും മോദി കത്തില്‍ അവകാശപ്പെടുന്നു.
saasadsadsasads