CAA; അസമില്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധം


പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ അസമിലും പ്രതിഷേധം കനക്കുന്നു. സിഎഎ നടപ്പാക്കുന്നതിനെതിരെ അസമില്‍ ‘സര്‍ബത്മാക് ഹര്‍ത്താലി’ന് ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഗുവാഹത്തി പോലീസ് നോട്ടീസ് അയച്ചു. സിഎഎ വിജ്ഞാപനത്തിന്റെ ചട്ടങ്ങളുടെ പകര്‍പ്പ് കത്തിച്ച് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികളും സംഘടിപ്പിച്ചു. അസമിലെ യുണൈറ്റഡ് പ്രതിപക്ഷ ഫോറം ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് വര്‍ഷത്തെ അസം പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ കോടതിയിലും പുറത്തും നിയമപോരാട്ടം നടത്തുമെന്ന് വ്യക്തമാക്കി.

2019 ലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 567 ദിവസം ജയിലില്‍ കിടന്ന എംഎല്‍എയ അഖില്‍ ഗൊഗോയ് ഗോലാഘട്ട് ജില്ലയില്‍ പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കി. 201920 ല്‍ സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രസ്ഥാനത്തിന് ശേഷം രൂപീകരിച്ച അസം ദേശീയ പരിഷത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തി.

article-image

ASASASASASASASAS

You might also like

Most Viewed