തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു


ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. രാജിയുടെ കാരണം വ്യക്തമായിട്ടില്ല. 2027 വരെ കാലാവധി നിലനിൽക്കേയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനമുണ്ടായത്. 2022−ലാണ് ഗോയൽ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം ഏറ്റെടുത്തത്. മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെയാണ് രാജി. 

നിലവിൽ മൂനംഗ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് അംഗങ്ങൾ മാത്രമാണുള്ളത്. ഒരാളെക്കൂടി കമ്മീഷനിൽ നിയമിക്കേണ്ട സാഹചര്യം നിലനിൽക്കെയാണ് അരുണ്‍ ഗോയലിന്‍റെ രാജി. ചീഫ് ജസ്റ്റീസ് കൂടി ഉൾപ്പെട്ട സമിതിയായിരിക്കണം തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് എന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇതിനെ മറികടക്കാനായി കേന്ദ്ര സർക്കാർ പാർലമെൻഡിൽ നിയമം പാസാക്കിയിരുന്നു. ഇത് പ്രകാരം പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും നിയമമന്ത്രിയും ഉൾപ്പെട്ട സമിതിക്ക് നിയമനം നടത്താം എന്ന് തീരുമാനമായിരുന്നു. ഇതിന്മേലുള്ള വിവാദങ്ങൾ നിലനിൽക്കെയാണ് അപ്രതീക്ഷിതമായി അരുണ്‍ ഗോയലിന്‍റെ രാജി.

article-image

sdfdsf

You might also like

Most Viewed