ബോംബ് ഭീഷണി; ഡൽഹി യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു


ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളജിന് ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ്. ഭീഷണിയെ തുടർന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. സ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്.

കോളജിലെ ഒരു സ്റ്റാഫ് അംഗത്തിന് രാവിലെ 9.34ന് വാട്‌സ്ആപ്പിലൂടെയാണ് സന്ദേശം ലഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത് വെസ്റ്റ്) രോഹിത് മീണ പറഞ്ഞു. വിവരം ലഭിച്ചയുടൻ പൊലീസും ബോംബ് ഡിറ്റക്ഷൻ സംഘവും കോളജിലെത്തി. സ്ഥലത്ത് തെരച്ചിലും പരിശോധനയും നടത്തിവരികയാണ്. ഇതുവരെ, സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഓഫീസർ അറിയിച്ചു.

article-image

adsadsadsdsaadsss

You might also like

Most Viewed