രാജ്യസഭാ തെരഞ്ഞെടുപ്പ്: കർണാടകയിൽ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരം, ബിജെപി എംഎൽഎ ക്രോസ് വോട്ട് ചെയ്തു


രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത് കർണാടക എംഎൽഎ എസ്.ടി സോമശേഖർ. ബിജെപി ചീഫ് വിപ്പ് ദൊഡ്ഡനഗൗഡ ജി പാട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നും ദൊഡ്ഡനഗൗഡ ജി പാട്ടീൽ പറഞ്ഞു.

‍എസ്.ടി സോമശേഖർ ക്രോസ് വോട്ട് ചെയ്തതായി സ്ഥിരീകരിച്ചു. എന്ത് ചെയ്യാനാകുമെന്നും എന്ത് നടപടി സ്വീകരിക്കണമെന്നും ചർച്ച ചെയ്തുവരികയാണ്” – അദ്ദേഹം പറഞ്ഞു. “എൻ്റെ മണ്ഡലത്തിൽ, വെള്ളത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഫണ്ട് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നവർക്ക് അനുകൂലമായി ഞാൻ വോട്ട് ചെയ്യും” – വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് എസ്.ടി സോമശേഖർ പറഞ്ഞിരുന്നു.

ഹിമാചൽ പ്രദേശിൽ വൻതോതിൽ ക്രോസ് വോട്ടിംഗ് നടന്നതായി റിപ്പോർട്ടുകളുണ്ട്. 9 കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. പഞ്ചാബിലെ ഹോഷിയാർപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് എംഎൽഎ സുദർശൻ ബബ്ലുവിനെ കൊണ്ടുപോകാൻ ഹിമാചൽ പ്രദേശ് സർക്കാർ ഹെലികോപ്റ്റർ അയച്ചെങ്കിലും ഇതുവരെ എംഎൽഎ ഷിംലയിൽ എത്തിയിട്ടില്ല.

article-image

SXASXAa

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed