ലോക്‌സഭാ തെരഞ്ഞെടുപ്പ്; എഎപിയും കോണ്‍ഗ്രസും തമ്മിൽ വിവിധ സംസ്ഥാനങ്ങളിലെ സീറ്റുകളിൽ ധാരണ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ വിവിധ സംസ്ഥാനങ്ങളിലെ സീറ്റുകളിൽ ധാരണ. ഡൽഹിയിലെ ഏഴ് സീറ്റുകളിൽ നാലെണ്ണത്തിൽ എഎപിയും മൂന്നിൽ കോണ്‍ഗ്രസും മത്‌സരിക്കും. ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി മണ്ഡലങ്ങളിലാണ് എഎപി മത്‌സരിക്കുക. നോർത്ത് ഈസ്റ്റ്, ചാന്ദ്‌നി ചൗക്ക്, നോർത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലങ്ങളിലാവും കോണ്‍ഗ്രസ് കളത്തിലിറങ്ങുക. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്.
പരമാവധി സീറ്റെന്ന ലക്ഷ്യം മുന്‍നിർത്തിയുള്ള സഖ്യചർച്ച പ്രകാരം ഹരിയാനയിലെ 10 സീറ്റുകളിൽ ഒമ്പതിടത്ത് കോണ്‍ഗ്രസ് മത്‌സരിക്കും. ഒരു സീറ്റ് ആം ആദ്മി പാർട്ടിക്ക് നൽകും. ചണ്ഡീഗഡിലെ ഒരു സീറ്റിൽ കോണ്‍ഗ്രസ് മത്സരിക്കും. ഗോവയിൽ രണ്ട് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. ഗുജറാത്തിൽ രണ്ട് സീറ്റിൽ എഎപി മത്സരിക്കും. എന്നാൽ പഞ്ചാബിലെ സഖ്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഇരു കക്ഷികളും സംസ്ഥാനതലത്തിൽ സമവായത്തിലെത്താത്തതാണ് കാരണം.
ോെ