ദില്ലി ചലോ സമരത്തിനിടെ കൊല്ലപ്പെട്ട യുവ കർഷകന്റെ കുടുംബത്തിന് ഒരു കോടി ധനസഹായം


കർഷകരുടെ ദില്ലി ചലോ സമരത്തിനിടെ ഖനോരി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിങ്ങിന്റെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച് പഞ്ചാബ്. ശുഭ് കരണ്‍ സിങ്ങിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു. കർഷകന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. അതേസമയം, കർഷകർക്കെതിരെ ദേശ സുരക്ഷാനിയമം ചുമത്തില്ല എന്ന് അംബാല ഐജിപി പറഞ്ഞു. കർഷകർ സംയമനം പാലിക്കണം. നിയമങ്ങൾ പാലിക്കാൻ കർഷക നേതാക്കൾ ശ്രദ്ധിക്കണം എന്നും ഹരിയാന പൊലീസ് വ്യക്തമാക്കി.

കർഷക സമരം 11ാം ദിവസവും തുടരുകയാണ്. ഹരിയാന പൊലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിക്കുകയാണ്. വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയപാതകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉപരോധിക്കും.

അടുത്ത മാസം 14ന് ഡല്‍ഹി രാംലീലാ മൈതാനിയിലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തും. ല്ലി ചലോ ട്രാക്ടര്‍ പ്രതിഷേധത്തിന്റെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ കര്‍ഷകസംഘടനകള്‍ ഇന്ന് വൈകിട്ട് യോഗം ചേരും. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വീണ്ടും ചര്‍ച്ചയ്ക്ക് ഇന്ന് ക്ഷണിച്ചേക്കും. മാര്‍ച്ചില്‍ ഗോതമ്പ് സംഭരണ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ കര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര വ്യാഴാഴ്ച പറഞ്ഞു. ഇനിയും തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതില്‍ സന്തോഷമുണ്ട്. നിരന്തരമായ ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും ഭക്ഷ്യസെക്രട്ടറി പറഞ്ഞു.

article-image

dsasasdas

You might also like

Most Viewed