എഎപി നാല്, കോണ്‍ഗ്രസ് മൂന്ന്; ഡല്‍ഹിയില്‍ സീറ്റ് ധാരണയിലെത്തി ഇന്ത്യ


ഭിന്നതകൾ പരിഹരിച്ച് സംയുക്ത സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് നീക്കവുമായി ഇന്ത്യ മുന്നണി ഘടകകക്ഷികൾ. ഡൽഹിയിൽ ആം ആദ്മി കോൺഗ്രസ് പാർട്ടികൾ തമ്മിൽ ഏകദേശ സഖ്യ ധാരണ രൂപപ്പെട്ടു. ഉത്തർപ്രദേശിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകാൻ സീറ്റ് ധാരണകൾക്ക് പിന്നാലെ അഖിലേഷ് യാദവിനെ കോൺഗ്രസ് ക്ഷണിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സാമ്പത്തികമായി ദുർബലപ്പെടുത്താൻ ഉള്ള ബിജെപിയുടെ നീക്കങ്ങൾ ഫലിക്കില്ലെന്ന് കോൺഗ്രസ് ഇന്ന് വ്യക്തമാക്കി.

ഏഴു സീറ്റുകളാണ് ഡൽഹിയിൽ ഉള്ളത്. നാല് എണ്ണത്തിനായിരുന്നു കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും അവകാശവാദം. ഭിന്നതയ്ക്ക് അയവുണ്ടായത് കോൺഗ്രസ് ഒരു സീറ്റ് വിട്ടു നൽകാൻ തയ്യാറായതോടെ ആണ്. ഡൽഹിയിലെ നാല് സീറ്റിൽ ആം ആദ്മിയും മൂന്ന് സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സാമ്പത്തികമായി ഞെരുക്കാനുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോൾ നടത്തുന്നതെന്ന് കോൺഗ്രസ് ഇന്ന് ആരോപിച്ചു. പാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് 65 കോടി ഈടാക്കിയത് അടക്കമുള്ളവ ഇതിന്റെ ഭാഗമാണ്.

സീറ്റു ധാരണ രൂപപ്പെട്ടതിന് പിന്നാലെ ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനെ ഭാരത് ജോഡോ ന്യായ യാത്രയിലേക്ക് കോൺഗ്രസ് വീണ്ടും ക്ഷണിച്ചു. ആഗ്രയിൽ യാത്രയുടെ ഭാഗമാകാൻ ആണ് അഖിലേഷിനോട് ഉള്ള അഭ്യർത്ഥന. അമേത്തിയിലോ റായ്ബറിയിലോ യാത്രയുടെ ഭാഗമാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സീറ്റ് ധാരണ രൂപപ്പെടാത്ത സാഹചര്യത്തിൽ അഖിലേഷ് എത്തിയിരുന്നില്ല.

article-image

dsaadsadsadsads

You might also like

Most Viewed