ഡൽഹി മദ്യനയ അഴിമതി: കെജ്രിവാളിന് ഏഴാം തവണയും ഇഡി സമൻസ്


എക്സൈസ് നയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ്. ഫെബ്രുവരി 26ന് ഹാജരാകാനാണ് നിർദേശം. ഇത് ഏഴാം തവണയാണ് ഇഡി സമൻസ് അയയ്ക്കുന്നത്. സമൻസ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി മേധാവി കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരായിരുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. തീരുമാനമാകുന്നതുവരെ അന്വേഷണ ഏജൻസി കാത്തിരിക്കണമെന്നും കെജ്രിവാൾ കഴിഞ്ഞ സമൻസിനോട് പ്രതികരിച്ചിരുന്നു. ‘എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് തന്നെയാണ് കോടതിയെ സമീപിച്ചത്. വീണ്ടും വീണ്ടും സമൻസ് അയയ്‌ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് വേണ്ടത്’-കെജ്രിവാൾ കൂട്ടയർത്തു.

സമൻസ് അവഗണിക്കുകയാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കെജ്രിവാളിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസി ഡൽഹി കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരി 14, ഫെബ്രുവരി 2, ജനുവരി 18, ജനുവരി 3, ഡിസംബർ 22, നവംബർ 2 എന്നീ തീയതികളിലാണ് അന്വേഷണ ഏജൻസി നേരത്തെ അഞ്ച് സമൻസുകൾ അയച്ചത്.

article-image

weqqeqweqweqweqw

You might also like

Most Viewed