കർഷകർക്ക് നേരെ വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു; കർഷകരുമായി അഞ്ചാംവട്ട ചർച്ചക്ക് തയാറാണെന്ന് കേന്ദ്രം


ഡൽഹി ചലോ മാർച്ചുമായി മുന്നേറുന്ന കർഷകർക്ക് നേരെ ശംഭു അതിർത്തിയിൽ ഹരിയാന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഇന്ന് രാവിലെ 11ഓടെ മാർച്ച് പുന:രാരംഭിച്ചപ്പോഴാണ് പൊലീസ് അതിക്രം. അതേസമയം, കർഷകരുമായി വീണ്ടും ചർച്ച നടത്താൻ തയാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് കർഷകർ ഇന്ന് വീണ്ടും ഡൽഹി ലക്ഷ്യമാക്കി മാർച്ച് തുടങ്ങിയത്. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ തമ്പടിച്ച സമരക്കാർ മാർച്ച് ആരംഭിച്ചതും പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ബാരിക്കേഡുകൾ നീക്കാനായി കർഷകർ എത്തിച്ച ബുൾഡോസറുകളും ക്രെയിനുകളും ഉടൻ മാറ്റണമെന്നും അല്ലെങ്കിൽ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹരിയാന പൊലീസ് മുന്നറിയിപ്പ് നൽകി.

അതിനിടെ, കർഷകരുമായി അഞ്ചാംവട്ട ചർച്ചക്ക് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷകർ ഉന്നയിക്കുന്ന എല്ലാ വിഷയത്തിലും ചർച്ച നടത്താൻ ഒരുക്കമാണെന്ന് കേന്ദ്ര മന്ത്രി അർജുൻ മുണ്ട പറഞ്ഞു. സമാധാനം നിലനിർത്തിക്കൊണ്ട് ചർച്ച നടത്തലാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടത്തിയ നാലാംവട്ട ചർച്ച പരാജയമായിരുന്നു. കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായി ഡൽഹി ചലോ മാർച്ച് താൽക്കാലികമായി രണ്ടു ദിവസത്തേക്ക് നിർത്തിയിരുന്നു. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങൾ എന്നിവക്ക് മാത്രം അഞ്ചു വർഷത്തേക്ക് താങ്ങുവില ഏർപ്പെടുത്താമെന്നായിരുന്നു കേന്ദ്ര നിർദേശം. ഇത് കർഷക സംഘടനകൾ ചർച്ച ചെയ്ത് തള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം.

article-image

മനംെമ്ിമംമനംമനംമനം

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed