ന്യായ് യാത്രയ്ക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതി; രാഹുല്‍ ഗാന്ധി അടക്കം 11ഓളം പേർക്ക് സമന്‍സ്


ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്ക് ആസാം പോലീന്‍റെ സമന്‍സ്. കെ.സി.വേണുഗോപാല്‍, ഗൗരവ് ഗൊഗോയ് എന്നിവരടക്കം 11ഓളം നേതാക്കള്‍ക്കാണ് സമന്‍സ് അയച്ചത് വെള്ളിയാഴ്ച ഗോഹട്ടി സിഐക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തിയാല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

ആസാമില്‍ വച്ച് ന്യായ് യാത്ര പോലീസ് പലതവണ തടഞ്ഞിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയതോടെ സംഭവത്തില്‍ കേസെടുക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം അമിത്ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ ബി­ജെ­പി നേ­താ­വ് നല്‍കി­യ പരാതിയിൽ രാഹുൽ ഇന്ന് കോടതിയിൽ ഹാജരാകും. യു­പി­യിലെ സുല്‍­ത്താന്‍­പൂര്‍ എം­പി-എംഎല്‍എ കോ­ട­തി­യി­ലാ­ണ് രാ­ഹുല്‍ ഹാ­ജ­രാ­വുക. ഇതിന് വേണ്ടി ന്യായ് യാത്ര ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവച്ചിരുന്നു.

article-image

dafsdfsdsdfdfsdfsfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed