ന്യായ് യാത്രയ്ക്ക് പിന്നാലെ ആസാമിൽ ബിജെപി സർക്കാരിന് പിന്തുണയുമായി കോണ്‍ഗ്രസ് എംഎൽഎമാർ
രാഹുൽഗാന്ധിയുടെ ന്യായ് യാത്രയ്ക്ക് പിന്നാലെ ആസാമിൽ ബിജെപി സർക്കാരിന് പിന്തുണയുമായി കോണ്‍ഗ്രസ് എംഎൽഎമാർ. കോണ്‍ഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കമലാഖ്യദേ പുർകയസ്ത, ബസന്തദാസും എന്നീ രണ്ട് എംഎൽഎമാരാണ് ബിജെപിക്ക് പിന്തുണയറിയിച്ചത്.
സംസ്ഥാനത്ത് ബിജെപി സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ നേരിട്ട്കണ്ട് മനസിലാക്കുന്നതായി പുർകയസ്ത പറഞ്ഞു. എന്നാൽ കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചതിനാൽ പാർട്ടിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവച്ചതായും പ്രാഥമികാംഗത്വത്തിൽ തുടരുന്നതായും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. എംഎൽഎമാരുടെ തീരുമാനത്തെ സ്വാഗതംചെയ്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും രംഗത്തെത്തി.
sdfsdf