ദില്ലി ചലോ' മാർച്ച്; സംഘർഷം രൂക്ഷം, സമരം കടുപ്പിച്ച് കർഷകർ


കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി ചലോ മാർച്ചിൽ ഇന്നും സംഘർഷമുണ്ടായി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിസന്ധികളെ മറികടന്ന് ഡൽഹിയിലേക്ക് യാത്ര തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം. പഞ്ചാബ് - ഹരിയാന അതിർത്തിയിൽ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകർക്ക് നേരെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ബുൾഡോസറുകൾ അടക്കമാണ് കർഷകർ എത്തിയത്. പ്രതിഷേധം ഇപ്പോഴും ശംഭു , ജിന്ദ്, കുരുക്ഷേത്ര അതിർത്തികളിൽ തുടരുകയാണ്. കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച നേതാവ് അക്ഷയ് നർവാളിലെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റെർനെറ്റ് നിരോധനം നാളെ വരെ നീട്ടിയിട്ടുണ്ട്. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി.

അതേസമയം, കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ രംഗത്ത് വന്നു. സമരം ചർച്ചയിലൂടെ ഒത്തുതീർപ്പാക്കാൻ ആഗ്രഹിക്കുന്നു എന്ന് കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ഡ പറഞ്ഞു. കർഷകരെ കേന്ദ്രം ഖലിസ്ഥാൻ വാദികളാക്കുന്നു എന്ന് കോൺഗ്രസ് വിമർശിച്ചു. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനം കേന്ദ്രസർക്കാർ പാലിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരെ പിന്തുണച്ച് കോൺഗ്രസ് 16 ന് രാജ്യവ്യാപക പ്രതിഷേധ സംഘടിപ്പിക്കും. ബിഎസ്പി, ശിരോമണി അകാലിദൾ തുടങ്ങിയ പാർട്ടികളും കർഷകർക്ക് പിന്തുണയുമായി എത്തി. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ ഗൗരവതരമായി പരിഗണിക്കണം എന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. കർഷകർ രാജ്യത്തിൻ്റെ അന്നദാതാക്കളാണെന്നും സമരത്തെ അടിച്ചമർത്തരുതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

article-image

drsfgdfgdfgdfgdfg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed