കർഷക മാർച്ച് രണ്ടാംദിനത്തിലേക്ക്; പോലീസ് സന്നാഹത്തെ വിന്യസിച്ച് മാർച്ച് തടയാൻ അധികൃതർ
മിനിമം താങ്ങുവില ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുള്ള കർഷക മാർച്ച് രണ്ടാംദിനത്തിലേക്ക്. മാർച്ചിനെ പോലീസ് തടഞ്ഞതിനെത്തുടർന്ന് രാജ്യതലസ്ഥാനം ഉൾപ്പെടെ സംഘർഷഭീതിയിൽ. ഹരിയാനയിലെ അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ കർഷകർക്ക് നേരേ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ആക്രമണത്തിൽ 60 പേർക്ക് പരിക്ക്. കർഷക നേതാവ് അക്ഷയ് നർവാൾ അറസ്റ്റിലായി. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിലെ ഏകദേശം 5,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ബാരിക്കേഡുകൾ നിരത്തിയും പോലീസ് സന്നാഹത്തെ വിന്യസിച്ചും മാർച്ച് തടയാനാണ് അധികൃതരുടെ തീരുമാനം. സിസിടിവി കാമറകളും ഡ്രോണുകളും ഉപയോഗിച്ച് സ്ഥിതി നിരീക്ഷിക്കുകയാണ്.
വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം സ്വാമിനാഥന്‍ കമ്മീഷനിലെ നിർദേശങ്ങളായ കാർഷിക പെന്‍ഷന്‍ ഉൾപ്പടെയുള്ള ആനുകൂൽയങ്ങൾ നടപ്പിലാക്കണം, സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെയുള്ള കേസുകൾ പിന്‍വലിക്കണം, ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ടവർക്ക് നീതി നടപ്പിലാക്കണം, കാർഷിക കടങ്ങൾ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകൾ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വാഴ്ച കർഷകർ വീണ്ടും സമരത്തിനിറങ്ങിയത്. കഴിഞ്ഞദിവസം, മാർച്ച് ഒഴിവാക്കാനായി കേന്ദ്രമന്ത്രിമാർ കർഷക സംഘടനകളുമായി അവസാനവട്ട ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചുമണിക്കൂറിലധികം നീണ്ട ചർച്ചകൾ പരാജയപ്പെട്ടതോടെ കർഷകർ തെരുവിലേക്ക് ഇറങ്ങാന്‍ ഉറയ്ക്കുകയായിരുന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ 200ൽപരം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
ോേ്ോേ്