ബസും കാറും കൂട്ടിയിടിച്ചു തീപിടിച്ച് അഞ്ചുപേർ വെന്തുമരിച്ചു
ഉത്തർപ്രദേശിലെ മഥുരയിൽ യമുന എക്‌സ്പ്രസ് വേയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. മഥുരയിലെ മഹാവനിലാണ് സംഭവം നടന്നത്. ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബസ് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ കാർ ബസിൽ ഇടിച്ചു. ഇതിനുപിന്നാലെ രണ്ടുവാഹനങ്ങൾക്കും തീപിടിച്ചു.
ബസിലെ യാത്രക്കാർ രക്ഷപ്പെട്ടു. അതേസമയം, കാറിലുണ്ടായിരുന്ന അഞ്ചുപേർ വെന്തുമരിച്ചുവെന്ന് മഥുര സീനിയർ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞു, മറ്റ് യാത്രക്കാരെ തിരിച്ചറിയാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsdfdfdfsdfsdfsdsfdsds