രാം ലല്ലയുടെ കണ്ണുകൾ കൊത്തിയത് സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയുംകൊണ്ട്’: ചിത്രം പങ്കുവെച്ച് ശിൽപിഅരുൺ യോഗിരാജ്


അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാം ലല്ലയുടെ വിഗ്രഹനിർമാണത്തിന് ഉപയോഗിച്ച സ്വർണ ഉളിയും വെള്ളി ചുറ്റികയും സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിരിക്കുകയാണ് ശില്പി അരുൺ യോഗിരാജ്. വിഗ്രഹത്തിൻ്റെ ജീവസ്സുറ്റ കണ്ണുകൾ കൊത്തിയ വെള്ളിച്ചുറ്റിക, സ്വർണ ഉളി എന്നിവയുടെ ചിത്രമാണ് അരുൺ യോഗിരാജ് തൻ്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവെച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു.

രാം ലല്ലയുടെ ദിവ്യമായ കണ്ണുകൾ കൊത്തിയെടുത്ത സ്വർണ ഉളിയും വെള്ളിച്ചുറ്റികയും പങ്കുവെക്കുന്നുവെന്നാണ് ശിൽപിയുടെ കുറിപ്പ്. കൃഷ്ണശിലയിൽ 51 ഇഞ്ച് വലുപ്പത്തിലാണ് അരുൺ യോഗിരാജ് അഞ്ചു വയസ്സുകാരനായ രാം ലല്ലയുടെ വിഗ്രഹം തയ്യാറാക്കിയത്.
താമരയിൽ നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് തോന്നുന്നുവെന്നായിരുന്നു പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അരുൺ യോഗിരാജ് നടത്തിയ പ്രതികരണം. മൈസൂരു എച്ച്ഡി കോട്ടെയിലെ ചെറു ഗ്രാമമായ ബുജ്ജേഗൗധൻപുരയിൽ വെച്ചായിരുന്നു രാം ലല്ലയുടെ നിർമാണം നടത്തിയത്.

article-image

b vbbvb

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed