അയോധ്യയില്‍ കെ.എഫ്.സി തുറക്കാം, നോൺ-വെജ് ഭക്ഷണങ്ങൾ വില്‍ക്കരുത്


 

അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ പലതരം കടകളും തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുകയാണ് അധികൃതര്‍. കെ.എഫ്.സിക്കും ക്ഷേത്രത്തിനു സമീപം ഔട്ട്ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതർ. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. അയോധ്യയിൽ തങ്ങളുടെ കടകൾ സ്ഥാപിക്കാൻ വൻകിട ഫുഡ് ചെയിൻ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഞങ്ങൾക്ക് ഓഫറുകളുണ്ട്. ഞങ്ങൾ അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു, പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവർ നോൺ-വെജ് ഭക്ഷണങ്ങൾ നൽകരുത്’- സർക്കാർ അധികൃതർ വ്യക്തമാക്കി.

അനുമതിക്കൊപ്പം ഒരു നിബന്ധനയും അധികൃതര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കടയില്‍ മാംസാഹാരങ്ങള്‍ ഒന്നും കയറ്റാന്‍ സാധിക്കില്ല. വെജിറ്റേറിയൻ ഐറ്റങ്ങൾ മാത്രം വിൽക്കാൻ സാധിക്കുമെങ്കില്‍ കട തുടങ്ങാമെന്നാണ് സർക്കാർ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അയോധ്യയിലെ ക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റിലാണ് ഈ നിരോധനമുള്ളത്.

അയോധ്യ-ലഖ്നോ ഹൈവേയിൽ കെ.എഫ്.സി യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. ഇതിനുമുന്‍പ് ഡൊമിനോസ് ക്ഷേത്ര പരിസരത്തിന്‍റെ ഒരു കിലോമീറ്റർ അകലെയായി തങ്ങളുടെ ഔട്ട്ലെറ്റ് തുറന്നിരുന്നു. ഇവയെ കൂടാതെ മറ്റ് സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തിച്ചു വരുന്നു.

article-image

sadadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed