29 രൂപ നിരക്കിൽ ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം


ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ−ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്. തൃശൂരിൽ 29 രൂപ നിരക്കിൽ 150 പായ്‌ക്കറ്റ് പൊന്നിയരിയുടെ വിൽപനയാണ് നടത്തിയത്. നാഫെഡ്, നാഷണൽ കോ−ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിലേക്കെത്തുക. ഇ−കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും അരി ലഭ്യമാക്കും. നാഫെഡ്, നാഷണൽ കോ−ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണ ചുമതല.

മറ്റ് ജില്ലകളിൽ വരുന്ന ദിവസം മുതൽ‌ വിതരണം നടത്തും.കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. അഞ്ച്, പത്ത് പായ്‌ക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി പീയുഷ് ഗോയൽ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ചില്ലറ വിപണി വിൽപനയ്‌ക്കായി അഞ്ച് ലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്.

ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്പനയ്ക്കായി 5 ലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് റീട്ടെയിലായി അരി വാങ്ങാം. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ‘ഭാരത് അരി’ വാങ്ങിക്കാം. അരി വിപണിയിലെത്തിക്കുന്നതിനു മുന്നോടിയായി നിലവിലുള്ള സ്റ്റോക്ക് കണക്കുകള്‍ അറിയിക്കാൻ സർക്കാർ വ്യാപാരികളോട് നിർദേശിച്ചിട്ടുണ്ട്.

article-image

dsfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed