400 കോടി മുതൽ മുടക്കിൽ 5 പാൻ ഇന്ത്യൻ സിനിമകളുമായി സംവിധായകൻ ആർ. ചന്ദ്രു


ഇന്ത്യയിലെ തന്നെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ ആർ. ചന്ദ്രു സിനിമാ ലോകത്തെ തന്നെ ആവേശം കൊള്ളിച്ചു കൊണ്ട് തൻ്റെ പുതിയ 5 സിനിമകൾ പ്രഖ്യാപിച്ചു. ഒരുപാട് ആഗ്രഹങ്ങളോടെയാണ് താൻ എത്തിയതെന്നും എന്നാൽ തന്റെ യാത്ര തുടരുമ്പോൾ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ആർ. ചന്ദ്രു വ്യക്തമാക്കി.

വെറും 100 രൂപ നോട്ടുമായി ബാംഗ്ലൂരിൽ എത്തി ഇന്ത്യൻ സിനിമയിലെ ഒരു പ്രമുഖ വ്യക്തിത്വത്തിലേക്കുള്ള സംവിധായകന്റെ ശ്രദ്ധേയമായ യാത്രയെക്കുറിച്ച് അറിയുന്നത് തന്നെ പ്രചോദനകരമാണ്. 400 കോടിയുടെ വൻ ബജറ്റ് ചിത്രങ്ങൾ നിർമ്മിക്കാനും, കന്നഡ ഇൻഡസ്ട്രിയിൽ സൂപ്പർ പവർ ഹീറോകളെ അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിയുന്നു “ഫാദർ”, “പി.ഒ.കെ”, “ശ്രീരാമബാണ ചരിത്ര”, “ഡോഗ്”, “കബ്സ 2” തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഈ ചിത്രങ്ങളെക്കുറിച്ച് അറിയാൻ പ്രേക്ഷകർ ആവേശത്തിലാണ്. ഈ ചിത്രങ്ങളുടെ ഗംഭീരമായ ലോഞ്ച് പ്രതീക്ഷ വർധിപ്പിക്കുന്നുമുണ്ട്.

ബോളിവുഡ് ഇതിഹാസം ആനന്ദ് പണ്ഡിറ്റ് ആർ. ചന്ദ്രുവിന്റെ ആർ.സി സ്റ്റുഡിയോയുമായി കൈകോർക്കുന്നു എന്ന അത്ഭുത വാർത്തയും പുറത്തു വിട്ടു. ആർ. ചന്ദ്രുവിന്റെ പ്രവർത്തനത്തിന് ലഭിക്കുന്ന പിന്തുണയും അംഗീകാരവുമാണ് ഇത് കാണിക്കുന്നത്. “കബ്സ 2” എന്ന ചിത്രത്തിലൂടെ ആനന്ദ് പണ്ഡിറ്റിന്റെ കന്നട ഇൻഡസ്ട്രിയിലേക്കുള്ള പ്രവേശനം ആവേശകരമാണ്. അത് സിനിമയ്ക്ക് ഒരു പുതിയ മാനം കൊണ്ടുവരുമെന്ന് ഉറപ്പാണ്. ഈ സഹകരണത്തിന് സാക്ഷ്യം വഹിക്കാൻ സിനിമാ ലോകവും കാത്തിരിക്കുകയാണ്.‍

article-image

ASASASAS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed