നിതീഷ് കുമാര്‍ രാജി വെച്ചു, മഹാ സഖ്യ സര്‍ക്കാര്‍ വീണു; ഇനി ബിജെപിക്കൊപ്പം


ഇന്ത്യ' പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഇതോടെ ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് അവസാനിച്ചത്. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി - ജെഡിയു എംഎൽഎമാർക്ക് നിതീഷ് കുമാറിൻ്റെ വസതിയിലാണ് ഇന്ന് ഉച്ചഭക്ഷണം. ശേഷം നേതാക്കൾ ഗവർണറെ കാണും. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർജെഡി - കോൺഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധൻ്റെ ഭാഗമായത്.

 

 

article-image

dsdsfadfsdfsds

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed