ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് മമതാ ബാനർജി
![ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് മമതാ ബാനർജി ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് മമതാ ബാനർജി](https://www.4pmnewsonline.com/admin/post/upload/A_2Gkbo0QEdR_2024-01-27_1706343742resized_pic.jpg)
കേന്ദ്ര സർക്കാരിനെതിരേ സമരത്തിനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനർജി. ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. എവിടെയാണ് സമരം നടത്തുകയെന്ന് മമത വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഫണ്ടുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് ഏറെ നാളായി തൃണമൂൽ ആരോപിച്ചിരുന്നു. എന്നാൽ വിവിധ ക്രമക്കേടുകൾ ഉള്ളതിനാലാണ് ഫണ്ടുകൾ പാസാകാത്തതെന്നായിരുന്നു കേന്ദ്ര നിലപാട്. വിവിധ പദ്ധതികളിലായി 18000 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ബംഗാളിന് കിട്ടാനുള്ളതെന്നാണ് സംസ്ഥാനത്തിന്‍റെ അവകാശവാദം.
കഴിഞ്ഞ ഡിസംബറിൽ വിഷയം ഉന്നയിച്ച് മമത പ്രധാനമന്ത്രിയെ കണ്ടിരുന്നു. അർഹതപ്പെട്ട ഫണ്ടുകൾ അനാവശ്യമായി തടഞ്ഞുവയ്ക്കുകയാണെന്നാണ് സംസ്ഥാനം ആരോപിക്കുന്നത്.
sdfsf