ബി.ജെ.പിയിൽ ചേരാൻ എ.എ.പി എം.എൽ.എമാർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തതായി കേജരിവാൾ


ഡൽഹിയിലെ എ.എ.പി സർക്കാരിനെ അട്ടിമറിക്കാൻ വൻ ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പിയിൽ ചേരാൻ എ.എ.പി എം.എൽ.എമാർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കേജരിവാൾ അവകാശപ്പെട്ടത്.’’ദിവസങ്ങൾക്കു മുമ്പ് ഏഴ് എ.എ.പി എം.എൽ.എമാരെയാണ് ബി.ജെ.പി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചത്. ഇവരെ ബന്ധപ്പെട്ട ബി.ജെ.പി അധികൃതർ ഉടൻ തന്നെ കേജരിവാളിനെ അറസ്റ്റ് ചെയ്യുമെന്നും അതിനു ശേഷം എം.എൽ.എമാരെ പിരിക്കുമെന്നുമാണ് പറഞ്ഞത്. 21 എം.എൽ.എമാരുമായും സംഭാഷണം നടത്തിയെന്നും അവർ അവകാശപ്പെട്ടു. 

“മറ്റുള്ളവരുമായും ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. അതിനു ശേഷം ഡൽഹിയിലെ എ.എ.പി സർക്കാരിനെ ഞങ്ങൾ അട്ടിമറിക്കും. ഓരോ എം.എൽ.എമാർക്കും 25 കോടി രൂപ വീതം നൽകും. അവർക്ക് ബി.ജെ.പി ടിക്കറ്റിൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം നൽകും.”−കേജരിവാൾ എക്സിൽ കുറിച്ചു. “21 എം.എൽ.എമാരെ സമീപിച്ചുവെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ ഞങ്ങൾക്ക് കിട്ടിയ വിവരമനുസരിച്ച് ഏഴ് എം.എൽ.എമാരെ മാത്രമേ അവർ ബന്ധപ്പെട്ടിട്ടുള്ളൂ. എന്നാൽ അവർ ബി.ജെ.പിയുടെ വാഗ്ദാനം തള്ളിക്കളഞ്ഞു.’’−കേജരിവാൾ കൂട്ടിച്ചേർത്തു.

article-image

sdfdsfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed