ആറ് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ


രാഷ്ട്രപതിയുടെ സേനാ മെഡലുകൾ പ്രഖ്യാപിച്ചതിൽ 80 പേർ ധീരതയ്ക്കുള്ള സൈനിക പുരസ്കാരത്തിന് അർഹരായി. ക്യാപ്റ്റൻ അനുഷ്മാൻ സിംഗ്, ഹവീൽദാർ അബ്ദുൾ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ് നൽകുക. ആറ് കീർത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്. ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു. 

ലഫ് ജനറൽ പി.ജികെ. മേനോൻ, ലഫ് ജനറൽ അരുണ്‍ അനന്ത നാരായണൻ, ലഫ് ജനറൽ അജിത് നീലകണ്ഠൻ, ലഫ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ, ലഫ് ജനറൽ ജോൺസൺ പി. മാത്യു, ലെഫ് ജനറൽ ഉണ്ണികൃഷണൻ നായർ എന്നീ മലയാളികൾക്ക് പരം വിശിഷ്ട സേവാ മെഡൽ ലഭിക്കും.

article-image

asdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed