മൂന്ന് മലയാളികൾ ഉൾപ്പെടെ 34 പേർ‍ക്ക് ഈ വർ‍ഷം പത്മശ്രീ


ഈ വർ‍ഷത്തെ പത്മ അവാർ‍ഡുകൾ‍ പ്രഖ്യാപിച്ചു. മൂന്ന് മലയാളികൾ‍ക്കുൾ‍പ്പെടെ ആകെ 34 പേർ‍ക്കാണ് ഈ വർ‍ഷം പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസർ‍ഗോട്ടെ കർ‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവർ‍ക്കാണ് കേരളത്തിൽ‍ നിന്ന് പത്മശ്രീ. 

കഴിഞ്ഞ ദിവസം ഭാരത് രത്‌ന പ്രഖ്യാപിച്ചിരുന്നു. ബിഹാർ‍ മുന്‍ മുഖ്യമന്ത്രി കർ‍പ്പൂരി താക്കൂറിനാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം. ബിഹാറിൽ‍ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കർ‍പ്പൂരി താക്കൂർ‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയാണ്. താക്കൂറിന്റെ നൂറാം ജന്മവാർ‍ഷികത്തിന് തൊട്ടുമുമ്പാണ് ഭാരത് രത്‌ന പ്രഖ്യാപനം.

പത്മശ്രീ ജേതാക്കൾ: പർബതി ബറുവ, ചാമി മുർമു, സംഗതങ്കിമ, ജഗേശ്വർ യാദവ്, ഗുർവിന്ദർ സിംഗ്, സത്യനാരായണ ബേളേരി, കെ ചെല്ലമ്മാൾ, ഹേംചന്ദ് മാഞ്ചി, യാനുങ് ജമോ ലെഗോ, സോമണ്ണ, സർബേശ്വരി ബസുമതരി, പ്രേമ ധനരാജ്, ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, ശാന്തി ദേവി പാസ്വാനും ശിവൻ പാസ്വാനും( ചിത്രകാരന്മാർ) രത്തൻ കഹാ, അശോക് കുമാർ ബിശ്വാസ്, ബാലകൃഷ്ണൻ സദനം പുതിയ വീട്ടിൽ, ഉമാ മഹേശ്വരി ഡി, ഗോപിനാഥ് സ്വയിൻ, സ്മൃതി രേഖ ചക്മ, ഓംപ്രകാശ് ശർമ്മ, നാരായണൻ ഇ പി, ഭഗബത് പധാൻ, സനാതൻ രുദ്ര പാൽ, ബദ്രപ്പൻ എം, ലെപ്ച, മച്ചിഹാൻ സാസ , ഗദ്ദം സമ്മയ്യ, ജങ്കിലാൽ, ദാസരി കൊണ്ടപ്പ, ബാബു റാം യാദവ്

article-image

sdfsf

You might also like

Most Viewed