ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ല; മമത ബാനർജി


ബംഗാളിൽ ഇൻഡ്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മമത ബാനർജി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്വന്തം നിലയിൽ മത്സരിക്കുമെന്നാണ് മമത ബാനർജിയുടെ നിലപാട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രം ഇൻഡ്യ മുന്നണി ഉൾപ്പെടെയുള്ള അഖിലേന്ത്യാ സഖ്യം പരിഗണിക്കുകയുള്ളുവെന്നും മമത ബുധനാഴ്ച പ്രഖ്യാപിച്ചു. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചകൾ ഫലം കണ്ടില്ലെന്നും താൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ കോൺഗ്രസ് തളളിയെന്നും മമത പറഞ്ഞു.

'കോൺഗ്രസുമായി ഒരു ബന്ധവുമില്ല. ബംഗാളിൽ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. തെരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യാ തലത്തിലുള്ള ധാരണ തീരുമാനിക്കും', എന്നായിരുന്നു മമതയുടെ നിലപാട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയും മമത പരസ്യമാക്കി. "അവർ എൻ്റെ സംസ്ഥാനത്ത് വരുന്നു. എന്നെ അറിയിക്കാനുള്ള മര്യാദ അവർക്കില്ല', എന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും ടിഎംസി മത്സരിക്കുമെന്ന് ടിഎംസി സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷും നേരത്തെ പ്രസ്താവിച്ചിരുന്നു.

article-image

sadadsadsadsadsads

You might also like

Most Viewed