കോൺഗ്രസ് ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും';സമരത്തിൽ പങ്കെടുക്കാത്തതിൽ വിമർശിച്ച് ധനമന്ത്രി


ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇടതുപക്ഷ സമരത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കോൺഗ്രസിന് ഇരയ്‌ക്കൊപ്പവും വേട്ടക്കാരന് ഒപ്പവും നിൽക്കുന്ന നിലപാടാണ്. കേന്ദ്രത്തിനെതിരെയാണ് സമരം ചെയ്യേണ്ടത്. കേന്ദ്ര നിലപാട് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ബാധിക്കുന്നു. എന്നാൽ കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ പറയുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ അജണ്ട എന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു.

കേരളത്തിന് പുറത്ത് കോൺഗ്രസ് കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് ആണ് എടുക്കുന്നത്. കർണാടക മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തിനെതിരെ ശക്തമായി സംസാരിച്ചിരുന്നു. ചിദംബരവും കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് എടുത്തു. എന്നാൽ കേരളത്തിലേക്ക് വന്നാൽ കോൺഗ്രസിന് മറ്റൊരു നിലപാടാണെന്നും ധനമന്ത്രി കുറ്റപ്പെ‌ടുത്തി.

പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന സർക്കാർ ജീവനക്കാരുടെ സമരം യഥാർത്ഥ കാര്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സമരമാണെന്നും മന്ത്രി വിമർശിച്ചു. ബിജെപിയും കോൺഗ്രസിന് ഒപ്പം ഈ സമരം ചെയ്യുന്നുണ്ട്. സമരത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു. ജനുവരി 24നാണ് യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിന് സർക്കാർ സഡയ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

article-image

adsasdadsadsadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed