അർബുദം കണ്ടെത്തുന്നതിനായി പ്രത്യേക കാൻസർ സ്ക്രീനിംഗ് ബസ് പുറത്തിറക്കി ഹൈദരാബാദ്


അർബുദം കണ്ടെത്തുന്നതിനായി പ്രത്യേക കാൻസർ സ്ക്രീനിംഗ് ബസ് പുറത്തിറക്കി ഹൈദരാബാദിലെ ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡിജിറ്റൽ എക്‌സ്‌റേ, മാമോഗ്രഫി, അൾട്രാ സൗണ്ട് മെഷീനുകൾ എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് പുതുതായി അവതരിപ്പിച്ച ബസിൽ സജ്ജീകരിച്ചിരിക്കുന്നത്. അവശ്യ പരിശോധനകൾ നടത്തി പ്രാരംഭ ഘട്ടത്തിൽ ക്യാൻസർ ലക്ഷണങ്ങളെ തിരിച്ചറിയാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

സ്ക്രീനിംഗിന് വിധേയരായ വ്യക്തികൾക്ക് ഉടനടി ഫലങ്ങൾ നൽകുന്ന രീതിയിലാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംരംഭം യാഥാർത്ഥ്യമാക്കുന്നതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.5 കോടി രൂപയാണ് സംഭാവന ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ രാജേഷ് കുമാർ, ബിയാച്ച് ആൻഡ് ആർ.ഐ ചെയർമാൻ നന്ദമുരി ബാലകൃഷ്ണ എന്നിവർ പങ്കെടുത്തു. പലപ്പോഴും ഭയവും അജ്ഞതയും കാരണം ആളുകൾ ചികിത്സ ചെയ്യാൻ മടിക്കുന്നുവെന്നും ഇങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഈ പുതിയ മൊബൈൽ സ്ക്രീനിംഗ് ബസ് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ ബാലകൃഷ്ണ പറഞ്ഞു.

 

article-image

cdsadsadsadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed