യു.പിയിൽ ഒരു വീട്ടിലെ അഞ്ച് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു, ദുരന്തം കൽക്കരി ഹീറ്ററിലെ പുക ശ്വസിച്ച്


ഉത്തർപ്രദേശ് അംരോഹ ജില്ലയിൽ ഒരു വീട്ടിലെ അഞ്ചു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നതാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ഇതേത്തുടർന്ന് ഓക്സിജന്റെ അഭാവം മൂലമാകാം മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

അംരോഹ സ്വദേശിയായ റഹീസുദ്ദീന്റെ മൂന്നു കുട്ടികളും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ രണ്ടു കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയുടെയും സഹോദരന്റെയും നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ പോയ കുടുംബത്തിലെ ഏഴ് പേരെയും ചൊവ്വാഴ്ച വൈകിട്ടായിട്ടും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ വീടിന്റെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് ദുരന്തം പുറത്തറിഞ്ഞത്. പൊലീസ് സൂപ്രണ്ട് കുൻവർ അനുപം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

article-image

dsfdfsdfsdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed