പ്രവാസി ഭാരതീയ ദിനത്തിൽ വിദേശത്തെ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


പ്രവാസി ഭാരതീയ ദിനത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവാസികളുടെ സമർപ്പണം പ്രശംസനീയമാണെന്ന് അ‌ദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള അവർ ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുന്നതിനും നാനാത്വത്തിൽ ഏകത്വത്വം എന്ന ബോധം വളർത്തിയെടുക്കുന്നതിനും അദ്ദേഹം ഇന്ത്യക്കാരായ പ്രവാസികൾക്ക് അ‌ഭിനന്ദനം അ‌റിയിച്ചു.

‘പ്രവാസി ഭാരതീയ ദിവസ് ആശംസകൾ. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തിന് അവർ രാജ്യത്തിന് നൽകിയ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കാനുള്ള ദിവസമാണിത്. നമ്മുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനും ആഗോള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവരുടെ സമർപ്പണം പ്രശംസനീയമാണ്. ലോകമെമ്പാടുമുള്ള പ്രവാസികൾ ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊള്ളുകയും നാനാത്വത്തിൽ ഏകത്വത്വം എന്ന ബോധം വളർത്തുകയും ചെയ്യുന്നു’- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

article-image

dsfdfdfdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed