സൂപ്പർസ്റ്റാർ യഷിന്‍റെ പിറന്നാളാഘോഷ പോസ്റ്റർ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു


കന്നഡ സിനിമാ താരം യഷിന്‍റെ പിറന്നാളാഘോഷത്തിന്‍റെ ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. കർണാടകയിലെ ഗാഡാഗിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹനുമന്ദ് ഹരിജൻ (24), മുരളി നഡുവിനമണി ( 20), നവീൻ ഗാജി (20) എന്നിവരാണ് മരിച്ചത്. ആരാധകർ താരത്തിന്‍റെ ബാനർ സ്ഥാപിക്കുന്നതിനിടെ ബാനറിലെ ലോഹ ഭാഗം വൈദ്യുതി ലൈനിൽ മുട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടത്തിൽ, മുന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

article-image

adsdasadsadsds

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed