ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ 2024 മത്സരങ്ങൾ ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ


വിഖ്യാതമായ നടക്കും. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഫോർമുല വൺ മത്സരങ്ങളുടെ ഇരുപതാം വാർഷികമാണ് ഈ വർഷം നടക്കുന്നത്. ഇതിന്റെ ഭാഗമായി ‘20 ഇയേഴ്‌സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിലാണ് ഇത്തവണ എഫ് വൺ മത്സരങ്ങൽ അരങ്ങേറുന്നത്. ഇതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ അവന്യൂസിൽ ബി.ഐ.സി സംഘടിപ്പിച്ച ഔദ്യോഗിക ലോഞ്ച് ചടങ്ങിൽ ഗ്രാൻഡ് പ്രീയുടെ കൗണ്ട്ഡൗൺ പ്രഖ്യാപിച്ചു.  ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, ബി.ഐ.സി ചീഫ് എക്‌സിക്യൂട്ടിവ് ശൈഖ് സൽമാൻ ബിൻ ഈസ ആൽ ഖലീഫ, ഗൾഫ് എയർ ചീഫ് എക്‌സിക്യൂട്ടിവ് ക്യാപ്റ്റൻ വലീദ് അൽ അൽവായ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.

ശൈഖ്  സൽമാനും ക്യാപ്റ്റൻ വലീദ് അൽ അലവിയും ചേർന്ന് 2004, 2024 എഫ്1 ഷോ കാറുകൾ അനാവരണം ചെയ്തു. റേസിന് മുന്നോടിയായി ഫെബ്രുവരി 21 മുതൽ 23 വരെ മൂന്നുദിവസത്തെ F1 അരാംകോ പ്രീ−സീസൺ ടെസ്റ്റിങ് 2024 ന് ബി.ഐ.സി ആതിഥേയത്വം വഹിക്കും. ഗ്രാൻഡ് പ്രിയോടനുബന്ധിച്ച് സ്റ്റേജ് ഷോകൾ, കാർണിവൽ റൈഡുകൾ തുടങ്ങി നിരവധി വിനോദപരിപാടികളും നടക്കും. ഫോർമുല വൺ മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും bahraingp.com എന്ന വെബ്സൈറ്റാണ് സന്ദർശിക്കേണ്ടത്. 

article-image

sadszd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed