അറബിക്കടലിൽ കപ്പൽ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളക്കാർ


ന്യൂഡല്‍ഹി: സൊമാലിയൻ തീരത്ത് ചരക്ക് കപ്പൽ റാഞ്ചി. 15 ഇന്ത്യക്കാരുള്ള കപ്പലാണ് റാഞ്ചിയത്. സൊമലിയൻ തീരത്ത് നിന്ന് 500 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ റാഞ്ചിയത്. ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ ഉൾപ്പെടെ കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് നേവി അറിയിച്ചു. 'എംവി ലീല നോർഫോക്ക് എന്ന ലൈബീരിയൻ കപ്പലാണിത്. ആയുധധാരികളായ ആറുപേർ കപ്പലിലേക്ക് കടന്നു കയറിയത്. വ്യാഴാഴ്‌ച വൈകുന്നേരമാണ്‌ ഹൈജാക്ക്‌ സംബന്ധിച്ച മുന്നറിയിപ്പ്‌ ലഭിച്ചത്‌.

റാഞ്ചിയ കപ്പലുമായി ആശയവിനിമയം സാധ്യമായെന്ന് നാവിക സേനയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. കപ്പൽ ബ്രസീലിലെ പോർട്ടോ ഡു അക്യൂവിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് പോകുകയായിരുന്നെന്ന് മറൈൻ ട്രാഫിക് അറിയിച്ചു.

 

article-image

ddsadsadsdsds

You might also like

Most Viewed