ഛത്തിസ്ഗഡിൽ വൻ അഴിച്ചുപണി; 19 കളക്ടർമാർ ഉൾപ്പെടെ 88 സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം.


ഛത്തിസ്ഗഡിൽ 19 ജില്ലാ കളക്ടർമാർ ഉൾപ്പെടെ 88 സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. പുതുതായി അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്‍റേതാണ് നടപടി. ഒരു ഐപിഎസ് ഉദ്യാഗസ്ഥനും സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങിയത്. മുൻ കോണ്‍ഗ്രസ് സർക്കാരുമായി അടുത്തുനിന്ന ചില ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. റായ്പുർ, മനേന്ദ്രനഗർ-ചിർമിറി-ഭാരത്പുർ, കണ്‍കെർ, കോർബ, രാജ്നന്ദ്ഗവോണ്‍, ബേമേതര, കോണ്‍ഡാഗവോണ്‍, ദർഗ്, സുരാജ്പുർ, നാരായണ്‍പുർ, ദന്ദേവാട, ബിജാപുർ, സുർഗുജ, ജഞ്ജ്ഗിരി-ചന്പ, ബാലോഡ്, ധംതാരി, ശരണ്‍ഖർ-ബിലയ്ഖർ, ഖൈറഖർ-ഛുയ്ഖദൻ-ഗന്ധിയ, ഗരിയാബന്ധ് എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതലയുള്ള 2006 ബാച്ച് ഐഎഎസ് ഉദ്യാഗസ്ഥനായ പി. ദയാനന്ദിനെ മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധിക ചുമതലയിൽനിന്നും നീക്കിയിട്ടുണ്ട്. പകരം മറ്റ് ചുമതലകൾ ഇദ്ദേഹത്തിന് നൽകി. 2023 ൽ ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് ദയാനന്ദിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുന്നത്.

article-image

assdadsadsadsadss

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed