നമ്മുടെ കുഞ്ഞുങ്ങൾ ആഘോഷിക്കുമ്പോൾ അവിടെ കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നു; പ്രിയങ്ക ഗാന്ധി |


പുതുവർഷപ്പിറവി ആഘോഷിക്കുന്ന വേളയിൽ, ഗസ്സയിൽ തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനുംമേൽ അങ്ങേയറ്റത്തെ അന്യായവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന സഹോദരങ്ങളെക്കൂടി ഓർക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നമ്മുടെ കുഞ്ഞുങ്ങൾ ഇവിടെ പുതുവർഷമെത്തുന്നത് വർണാഭമായി ആഘോഷിക്കുമ്പോൾ ഗസ്സയിലെ കുഞ്ഞുങ്ങൾ നിഷ്കരുണം കൊല്ലപ്പെടുകയാണെന്നും പ്രിയങ്ക ഓർമിപ്പിച്ചു. ലോകത്തിന്റെ കാവൽക്കാരെന്നു നടിക്കുന്ന നേതാക്കന്മാർ ഈ ക്രൂരത കണ്ടില്ലെന്ന് നടിച്ച് ഒന്നും മിണ്ടാതെ മുമ്പോട്ടുപോകുന്ന വേളയിലും അക്രമം അവസാനിപ്പിക്കണമെന്ന് ധീരമായി ആവശ്യപ്പെടുന്ന കോടിക്കണക്കിന് സാധാരണ മനുഷ്യരിലാണ് നാളെയുടെ പ്രതീക്ഷയെന്നും അവർ കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ എഴുതിയ കുറിപ്പിൽ, അക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്ന ആ ദശലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാളാകാനും അവർ ആഹ്വാനം ചെയ്തു.

ഗസ്സയിൽനിന്നുള്ള ഫോട്ടോ ജേണലിസ്റ്റ് വിസാം നാസർ തയാറാക്കിയ വിഡിയോയും കുറിപ്പിനൊപ്പം പ്രിയങ്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആകാശത്തുവിരിയുന്ന വർണവെടിക്കെട്ടിനൊപ്പം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ബോംബിങ്ങിൽ കൂറ്റൻ കെട്ടിടങ്ങളെ അഗ്നിനാളങ്ങൾ വിഴുങ്ങുന്ന ദൃശ്യവും ചേർത്താണ് വിഡിയോ.

while-our-children-celebrate-their-children-are-murdered-in-gaza-priyanka-gandhi

article-image

hgfghhghfgfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed