കനത്ത മൂടൽമഞ്ഞ്; 80 വിമാനസർവീസുകൾ റദ്ദാക്കി
രാജ്യതലസ്ഥാനത്ത് അഞ്ചാംദിവസവും മൂടൽമഞ്ഞ് തുടരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടുണ്ട്. 80 വിമാനസർവീസുകൾ റദ്ദാക്കി. വിമാനസർവീസുകളുടെ സമയത്തിൽ മാറ്റമുള്ളതിനാൽ യാത്രക്കാർ വിമാനക്കന്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ദൃശ്യപരിധി കുറഞ്ഞത് റെയിൽ ഗാതാഗത്തെയും പ്രതിസന്ധിയിലാക്കി. വെള്ളിയാഴ്ച രാത്രിയോടെ ഡൽഹിയിൽ എത്തിച്ചേരേണ്ട പല ട്രെയിനുകളും ഇതുവരെ എത്തിയിട്ടില്ല.
റോഡ് ഗതാഗതത്തിനും തടസം നേരിടുന്നുണ്ട്. ദൃശ്യപരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡൽഹിയിക്ക് പുറമേ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും സമാന പ്രതിസന്ധിയുണ്ട്. ശനിയാഴ്ച വരെ മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
asdfsef