പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീർഥാടകർ മരിച്ചു


തമിഴ്നാട്ടിലെ പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർഥാടകർ മരിച്ചു. ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. പുതുക്കോട്ടയിൽ നിന്ന് അരിയല്ലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി.

ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. അഞ്ച് പേർ‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവർ തിരുവള്ളൂർ സ്വദേശികളാണെന്നാണ് വിവരം. മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ‍ ചികിത്സയിലാണ്.

article-image

ോ്േിേി

You might also like

Most Viewed