മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി
മംഗളൂരു: അദാനി ഗ്രൂപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി 11.59ന് xonocikonoci10@beeble.com എന്ന ഐഡിയിൽ നിന്നാണ് മെയിൽ വന്നതെന്ന് വിമാനത്താവളം അധികൃതർ ബജ്പെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഈ സന്ദേശം ബുധനാഴ്ച രാവിലെ 11.20നാണ് അധികൃതർ കണ്ടതെന്നും പരാതിയിൽ പറയുന്നു.
"നിങ്ങളുടെ വിമാനങ്ങളിൽ ഒന്നിനകത്തും വിമാനത്താവളത്തിനകത്തും സ്ഫോടകവസ്തു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ അത് പൊട്ടും. ഞാൻ നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങൾ ഫണിങ് എന്ന ഭീകരരുടെ സംഘത്തിൽപെട്ടവർ" എന്നായിരുന്നു മെയിൽ സന്ദേശം. ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ബജ്പെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
asdadsdsadsadsads