ബ്രിജ് ഭൂഷന് ബിജെപിയുടെ താക്കീത്; ഗുസ്തി ഫെഡറേഷന്‍റെ കാര്യങ്ങളിൽ‍ കൈകടത്തരുതെന്ന് നിർ‍ദേശം


ലൈംഗിക ആരോപണം നേരിട്ട ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ് ഭൂഷന് ബിജെപിയുടെ താക്കീത്. ഗുസ്തി ഫെഡറേഷന്‍റെ കാര്യങ്ങളിൽ‍ കൈകടത്തരുതെന്നാണ് നിർ‍ദേശം. നിലവിൽ‍ തുടരുന്ന നീക്കങ്ങൾ‍ ഇനിയും തുടർ‍ന്നാൽ‍ കർ‍ശനനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബ്രിജ് ഭൂഷന്‍റെ നീക്കങ്ങൾ‍ പാർ‍ട്ടിയെ ബാധിക്കുന്നു എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽ‍ക്കൽ‍ എത്തി നിൽ‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ബിജെപിയുടെ നീക്കം. ജാട്ടു വിഭാഗത്തിന്‍റെ വലിയ പിന്തുണ ഗുസ്തി താരങ്ങൾ‍ക്കുണ്ട്. ഗുസ്തി താരങ്ങൾ‍ക്ക് നേരേ കേന്ദ്രം തുടരുന്ന അനീതിയിൽ‍ പ്രതിഷേധിച്ച് ബജ്രംഗ് പൂനിയ അടക്കമുള്ളവർ‍ മെഡലുകൾ‍ തിരികെ നൽ‍കിയിരുന്നു. പ്രിയങ്കാ ഗാന്ധിയും രാഹുൽ‍ ഗാന്ധിയും ഗുസ്തിതാരങ്ങളുമായി കൂടിക്കാഴ്ച നടത്തിയതും ബിജെപിയുടെ മനംമാറ്റത്തിന് കാരണമായി. 

അതേസമയം ദേശീയ ഗുസ്തി ഫെഡറേഷന്‍റെ ചുമതലകൾ‍ നിർ‍വഹിക്കാന്‍ മൂന്നംഗ അഡ്‌ഹോക് സമിതിയെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) നിയമിച്ചിരുന്നു. വുഷു ഫെഡറേഷന്‍ ദേശീയ പ്രസിഡന്‍റ് ഭൂപീന്ദർ‍ സിങ് ബജ്‌വ അധ്യക്ഷനായ സമിതിയിൽ‍ ഹോക്കി ഒളിംപ്യന്‍ എം.എം.സോമയ, മുന്‍ രാജ്യാന്തര ബാഡ്മിന്‍റന്‍ താരം മഞ്ജുഷ കൻ‍വർ‍ എന്നിവരാണ് അംഗങ്ങൾ‍. ഫെഡറേഷന്‍റെ ദൈനംദിന പ്രവർ‍ത്തനങ്ങൾ‍ നോക്കുന്നതിനു പുറമേ രാജ്യാന്തര മത്സരങ്ങൾ‍ക്കുള്ള എന്‍ട്രികൾ‍ സമർ‍പ്പിക്കുന്നതടക്കമുള്ള ചുമതലകളും താൽ‍ക്കാലിക സമിതിക്കുണ്ടാകും.ഐഒഎ പ്രസിഡന്‍റ് പി.ടി. ഉഷയാണ് സമിതിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ചട്ടങ്ങൾ‍ക്കു വിരുദ്ധമായി പ്രവർ‍ത്തിച്ചതിന് കേന്ദ്രസർ‍ക്കാർ‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

article-image

്ിു

You might also like

Most Viewed