തെലുങ്കാനയിൽ ഓരോ മന്ത്രിമാർക്കും ജില്ലകളുടെ ചുമതല നല്‍കി രേവന്ത് റെഡ്ഡി
തെലുങ്കാനയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഓരോ മന്ത്രിമാര്‍ക്കും ജില്ലകളുടെ ചുമതല നല്‍കി അവരെ രക്ഷകര്‍ത്താക്കളാക്കി നിയോഗിച്ചിരിക്കുകയാണ്. ഇവര്‍ ജില്ലാ രക്ഷാകര്‍തൃ മന്ത്രിമാര്‍ എന്നറിയപ്പെടും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ജില്ലകളുടെ ചുമതലയുള്ള രക്ഷാധികാരികളായി മന്ത്രിമാരെ നിയമിക്കുന്നത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും നേരത്തെ ജില്ലാ രക്ഷാധികാരികളായി മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു. രേവന്ത് റെഡ്ഡി സര്‍ക്കാരിലെ 10 മന്ത്രിമാരെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നിയമിച്ചത്.
എൻ. ഉത്തംകുമാര്‍ റെഡ്ഡി, കൊമാട്ടി റെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദര്‍ രാജ നരസിംഹ, ഡുഡ്‌ല ശ്രീധര്‍ ബാബു, പൊന്‍ഗുലട്ടി ശ്രീവാസ്തവ, പൊന്നം പ്രഭാകര്‍,ഡി. അനസൂയ , കൊന്‍ഡ സുരേഖ, നാഗേശ്വര റാവു, ജുപ്പല്ലി കൃഷ്ണറാവു എന്നിവരെയാണ് രക്ഷാധികാരികളായി തെരഞ്ഞെടുത്തത്.
sdfsdf