ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം 'ഭാരത് ന്യായ് യാത്ര’ അടുത്തമാസം 14മുതൽ
ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി. “ഭാരത് ന്യായ് യാത്ര’ എന്ന് പുനര്‍നാമകരണം ചെയ്ത യാത്ര അടുത്തമാസം 14ന് ആരംഭിക്കും. യാത്ര അടുത്ത മാസം 14ന് മണിപ്പുരില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്യും.
മണിപ്പുര്‍ മുതല്‍ മുംബൈവരെയുള്ള യാത്ര 14 സംസ്ഥാനങ്ങളില്‍ക്കൂടി കടന്നുപോകും.
85 ജില്ലകളിലൂടെ 6,200 കിലോമീറ്ററിലധികം രാഹുല്‍ സഞ്ചരിക്കും. ബസിലും കാല്‍ നടയുമായാണ് യാത്ര. മാര്‍ച്ച് 20ന് ആണ് “ഭാരത് ന്യായ് യാത്ര’ അവസാനിക്കുക.
ോേിീോേ്ി