കാഞ്ചിപൂരത്ത് രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചുകൊന്നു


കാഞ്ചിപൂരത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ചുകൊന്നു. രഘുവരൻ, കറുപ്പുഹാസൻ എന്നിവരെയാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ആറുമാസത്തിനിടെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്. കഴിഞ്ഞ ദിവസം കാഞ്ചിപുരത്ത് പ്രഭാകരൻ എന്ന ക്രിമിനലിനെ പട്ടാപകൽ ഒരു സംഘം ആളുകൾ റോഡിൽ വച്ചു വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ പ്രതികളെന്ന് സംശ‌യിക്കുന്ന രണ്ടുപേരെയാണ് ഇന്ന് പുലർച്ചെയോടെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. 

പ്രഭാകരൻ കൊലക്കേസിലെ പ്രതികളെന്നു സംശയിക്കുന്ന രഘുവരൻ ഉൾപ്പെടുന്ന സംഘം ഒരു പാലത്തിന‌ടിയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. ഇവിടെ സംഘത്തിലെ നാലുപേർ ഉണ്ടായിരുന്നുവെന്നും ഇവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ മാരകായുധങ്ങളും വടിവാളും ഉപയോഗിച്ച് ഇവർ ആക്രമണം നടത്തിയെന്നും പോലീസ് പറ‌യുന്നു. തുടർന്ന് പ്രാണരക്ഷാർഥം വെടിയുതിർക്കേണ്ടതായി വന്നെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഏറ്റമുട്ടലിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

ഏറ്റുമുട്ടലിൽ രണ്ടുപോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാഞ്ചിപുരത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക‌യാണ്.

article-image

sxfgdxg

You might also like

Most Viewed