റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്


കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിക്ക് വേണ്ടി പ്രവർത്തിച്ചയാളുടെ അനുയായിയാണ് റോബർട്ട് വാദ്രയെന്ന് ഇഡി. കൂട്ടുപ്രതിയായ സി.സി തമ്പിയുമായി വദ്രയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇഡി ആരോപിച്ചു. സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കണ്ടെത്തൽ. സഞ്ജയ് കുറ്റകൃത്യത്തിന്റെ വരുമാനത്തിൽ നിന്ന് സമ്പാദിച്ച ലണ്ടനിലെ ഒരു പ്രോപ്പർട്ടി റോബർട്ട് വാദ്ര നവീകരിക്കുകയും അവിടെ താമസിക്കുകയും ചെയ്തുവെന്നാണ് ആരോപണം. കേസിൽ യുഎഇ ആസ്ഥാനമായുള്ള എൻആർഐ വ്യവസായിയും യുകെ പൗരനുമായ സുമിത് ചദ്ദയ്‌ക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ഭണ്ഡാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇഡിയും സിബിഐയും അന്വേഷണം നടത്തുന്നത്. ആദായനികുതി അധികൃതർ സഞ്ജയ് ഭണ്ഡാരിക്കെതിരെ 2015ൽ പരാതി നൽകിയതിനെ തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. 2018 മുതൽ ഭണ്ഡാരിക്ക് റോബർട്ട് വാദ്രയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസി സജീവമായി അന്വേഷിക്കുന്നുണ്ടെങ്കിലും കേസിൽ ഫെഡറൽ ഏജൻസി വദ്രയുടെ പേര് ചേർക്കുന്നത് ഇതാദ്യമാണ്.

article-image

zxczxc

You might also like

Most Viewed