മദ്യനിരോധനത്തിലെ ഇളവ് ഗുജറാത്തിനെ മോശമായി ബാധിക്കും; വിയോജിപ്പുമായി കോണ്‍ഗ്രസ്


ന്യൂഡൽഹി: ഗുജറാത്തിൽ ഏർപ്പെടുത്തിയിരുന്ന മദ്യനിരോധനത്തിൽനിന്ന് ഗിഫ്റ്റ് നഗരത്തെ ഒഴിവാക്കാനുള്ള തിരുമാനത്തിൽ വിയോജിപ്പുമായി കോണ്‍ഗ്രസ്. സർക്കാരിന്‍റെ ഈ തീരുമാനം സംസ്ഥാനത്തെ മോശമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഗാന്ധിനഗർ ജില്ലയിലെ ഗിഫ്റ്റ് പട്ടണം എന്നറിയപ്പെടുന്ന അന്താരാഷ്ട്ര ഫൈനാൻസ് ടെക് നഗരത്തെയാണ് മദ്യ നിരോധനത്തിൽനിന്ന് ഒഴിവാക്കാൻ ഗുജറാത്ത്സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കിയത്. നഗരത്തിൽ പ്രവർത്തിക്കുന്ന വൈൻ വിൽപ്പനനടത്തുന്ന ഹോട്ടലുകളിലായിരിക്കും ഇനി മദ്യം ലഭ്യമാക്കുക.

ഗിഫ്റ്റ് പട്ടണത്തിൽ ജോലിചെയ്യുന്ന വ്യക്തികൾക്കും സന്ദർശകർക്കുമായിരിക്കും ഇളവ്. എന്നാൽ സാധാരണ ഹോട്ടലുകൾക്ക് മദ്യം വിൽക്കാൻ അനുവാദമില്ല എന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

article-image

asdadsadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed