തെ­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷ­ണറു­മാ­രു­ടെ നി­യമനം; സു­പ്രീം­കോ­ട­തി­ ഉ­ത്തര­വ് മ­റി­ക­ട­ക്കു­ന്ന ബില്‍ ലോ­ക്‌­സ­ഭ പാ­സാക്കി


ന്യൂ­ഡല്‍ഹി: തെ­ര­ഞ്ഞെ­ടു­പ്പ് ക­മ്മീഷ­ന്‍റെ നിയ­മ­ന രീ­തി മാ­റ്റാ­നു­ള്ള ബില്‍ ലോ­ക്‌­സ­ഭ പാ­സാക്കി. പ്ര­ധാ­ന­മ­ന്ത്രിയും നി­യ­മ­മ­ന്ത്രിയും പ്ര­തി­പ­ക്ഷ നേ­താവും ചേര്‍­ന്ന സ­മി­തി­യാകും ഇ­നി തെ­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷ­ണ­റു­മാ­രെ തീ­രു­മാ­നി­ക്കു­ക. തെ­ര­ഞ്ഞെ­ടു­പ്പു ക­മ്മീ­ഷ­ണ­റു­മാ­രു­ടെ നി­യ­മ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് 2023 മാര്‍­ച്ചി­ലെ സു­പ്രീം­കോ­ട­തി­യു­ടെ സു­പ്രധാ­ന ഉ­ത്തര­വ് മ­റി­ക­ട­ക്കു­ന്ന ബില്ലാ­ണ് ലോ­ക്‌സഭ പാ­സാ­ക്കി­യ­ത്.

നേ­ര­ത്ത രാ­ജ്യ­സ­ഭയും ബില്‍ പാ­സാ­ക്കി­യി­രുന്നു. കേ­ന്ദ്ര സര്‍­ക്കാര്‍ നാമ­നി­ര്‍ദേശം ചെ­യ്യു­ന്നവ­രെ തെ­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷ­ണ­റു­മാ­രാ­യി രാ­ഷ്­ട്രപ­തി നി­യ­മി­ക്കു­ന്ന­ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷ പ്രവര്‍ത്തനത്തെ ബാധിക്കു­മെ­ന്നാ­യി­രു­ന്നു കോട­തി നി­രീ­ക്ഷണം. ഇ­തു­സം­ബ­ന്ധി­ച്ച നി­യ­മ­നിര്‍­മാ­ണം ന­ട­ക്കു­ന്ന­തുവരെ പ്ര­ധാ­ന­മ­ന്ത്രി, പ്രതിപക്ഷ നേതാവ്, സു­പ്രീംകോ­ടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്ന സമി­തി­ക്ക് ക­മ്മീ­ഷ­ണ­റു­മാ­രെ തെ­ര­ഞ്ഞെ­ടു­ക്കാ­മെ­ന്ന് കോട­തി നിര്‍­ദേ­ശിച്ചു. എ­ന്നാല്‍ സ­മി­തി­യില്‍­നി­ന്ന് ചീ­ഫ് ജ­സ്റ്റീ­സി­നെ ഒ­ഴി­വാ­ക്കു­ന്ന ബില്‍ സര്‍­ക്കാര്‍ പാര്‍­ല­മെന്‍റില്‍ പാ­സാ­ക്കു­ക­യാ­യി­രുന്നു. ഇ­തോ­ടെ കേ­ന്ദ്ര സര്‍­ക്കാ­രി­ന് മൂ­ന്നില്‍ ര­ണ്ട് ഭൂ­രി­പ­ക്ഷ­മു­ള്ള സ­മി­തി­യാകും ഇനി തെ­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷ­ണ­റു­മാ­രെ തീ­രു­മാ­നി­ക്കു­ക.

അ­തേ­സമ­യം കൂ­ട്ട സ­സ്‌­പെന്‍ഷ­നെ തു­ടര്‍­ന്ന് പ്ര­തി­പ­ക്ഷ എം­പി­മാര്‍ സ­ഭ­യില്‍ ഇല്ലാ­ത്ത അ­വ­സ­ര­ത്തി­ലാ­ണ് പാര്‍­ല­മെന്‍റില്‍ സു­പ്രധാ­ന ബില്ലു­കള്‍ പാ­സാ­ക്കു­ന്നത്. പാര്‍­ല­മെന്‍റി­ലെ സു­ര­ക്ഷാ­വീഴ്­ച ഉ­ന്ന­യി­ച്ച് പ്ര­തി­ഷേ­ധി­ച്ച 143 എം­പി­മാ­രെ­യാ­ണ് ഇ­രു­സ­ഭ­ക­ളി­ലു­മാ­യി സ­സ്‌­പെന്‍­ഡ് ചെ­യ്­തത്.

article-image

ASDADSADSADSADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed